News
നിറങ്ങളിൽ ആറാടി സഞ്ജുവിന്റെ ഹോളി…
സഞ്ജു സാംസൺ നായകനാകുന്ന രാജസ്ഥാൻ റോയൽസ് പിങ്ക് സിറ്റി എന്നറിയപ്പെടുന്ന രാജസ്ഥാനിലെ ജയ്പൂരിൽ വച്ച് പിങ്ക് നിറം മാത്രമുപയോഗിച്ച് ഹോളി ആഘോഷിച്ച്. തൂവെള്ള നിറമുള്ള ജുബ്ബയും പൈജാമയുമണിഞ്ഞ് യശസ്വി ജെയ്സ്വാളും ധ്രുവ് ജുറേലും യുസ്വേന്ദ്ര ചഹലുമാണ് ആദ്യം ആഘോഷങ്ങൾക്കായി എത്തിയത്…
നായകൻ സഞ്ജു സാംസൺ ഇരുണ്ട നിറമുള്ളൊരു ടീ ഷർട്ടും ധരിച്ചാണ് ഗോദയിലേക്കിറങ്ങിയത്. സമയമൊട്ടും പാഴാക്കാതെ നായകനെ കളറിൽ മുക്കിയെടുത്ത ടീമംഗങ്ങൾ, പിന്നീട് നായകന്റെ നേതൃത്വത്തിൽ മറ്റുള്ളവരെ കളറടിക്കാൻ ഒറ്റക്കെട്ടായി നിന്നു. ഇന്നലെ ലഖ്നൌ സൂപ്പർ ജയന്റ്സിനെ 20 റൺസിന് വീഴ്ത്തിയ രാജസ്ഥാൻ ഐപിഎൽ പോയിൻ്റ് പട്ടികയിൽ തലപ്പത്താണ്…