കര്‍ണ്ണാടക എം.എല്‍.സി സ്ഥാനം രാജിവെച്ച തേജസ്വിനി ഗൗഡ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ജനാധിപത്യ, ഭരണഘടനാ മൂല്യങ്ങളില്‍ വിശ്വസിക്കാത്ത ബിജെപിയില്‍ തുടരാനാകില്ലെന്ന് തേജസ്വിനി ഗൗഡ പ്രതികരിച്ചു. 2004 മുതല്‍ 2009 വരെ കോണ്‍ഗ്രസ് എം.പിയായിരുന്ന തേജസ്വിനി 2014 ലാണ് ബിജെപിയില്‍ ചേര്‍ന്നത്. തന്റെ വീട്ടിലേക്ക് തിരിച്ചെത്തിയ അനുഭൂതിയാണെന്നും തേജസ്വിനി പ്രതികരിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജയറാം രമേശ്, പവന് ഖേര എന്നിവരുടെ സാന്നിധ്യത്തില്‍ പാര്‍ട്ടി ആസ്ഥാനത്ത് വെച്ചായിരുന്നു കോണ്‍ഗ്രസ് പ്രവേശനം.
Check Also
Close