News

എംഎസ് സ്വാമിനാഥനും നരസിംഹ റാവുവിനും ഭാരതരത്‌ന….

ശാസ്ത്രജ്ഞന്‍ എംഎസ് സ്വാമിനാഥന്‍, മുന്‍ പ്രധാനമന്ത്രി പിവി നരസിംഹ റാവു എന്നിവര്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഭാരതര്തന സമ്മാനിച്ചു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്.


നാലു പേരുടെയും കുടുംബാംഗങ്ങള്‍ പുരസ്‌കാരം സ്വീകരിച്ചു. മുന്‍ പ്രധാനമന്ത്രി പിവി നരസിംഹ റാവുവിനു വേണ്ടി മകന്‍ വിവി പ്രഭാകര്‍ റാവു ഭാരതരത്‌ന ഏറ്റുവാങ്ങി. മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിങ്ങിനു വേണ്ടി മകന്‍ ജയന്ത് ചൗധരി പുരസ്‌കാരം സ്വീകരിച്ചു.മുന്‍ ഉപപ്രധാനമന്ത്രിയും ബിജെപി നേതാവുമായ എല്‍കെ അഡ്വാനി ഉള്‍പ്പെടെ അഞ്ചു പേര്‍ക്കാണ് ഇത്തവണ ഭാരതരത്‌ന പുരസ്‌കാരം നല്‍കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button