News

റിയാസ് മൗലവി വധത്തില്‍ പ്രതികളെ വെറുതെവിട്ടു

പഴയ ചൂരി മദ്റസയിലെ അധ്യാപകനായിരുന്ന റിയാസ് മൗലവി വധത്തില്‍ മൂന്ന് പ്രതികളെയും വെറുതെവിട്ടു. കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. കൊലപാതകത്തില്‍ പ്രതികളുടെ പങ്ക് തെളിയിക്കാന്‍ സാധിച്ചിട്ടില്ല എന്ന് കോടതി വ്യക്തമാക്കി.വീട്ടിലെത്തി കഴുത്തറുത്താണ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയത്. 2017 മാര്‍ച്ച് 20 നാണ് സംഭവം നടന്നത്.

ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ ബാലകൃഷ്ണനാണ് കേസ് പരിഗണിച്ചത്. കേസ് പരിഗണിക്കുന്ന എട്ടാമത്തെ ജഡ്ജിയാണ് കെ.കെ ബാലകൃഷ്ണന്‍. ഇതുവരെ ജാമ്യം ലഭിക്കാത്തതിനാല്‍ പ്രതികള്‍ ഏഴുവര്‍ഷക്കാലമായി ജയിലില്‍ തന്നെയാണ്.സംഭവം നടന്ന് മൂന്ന് ദിവസത്തിനകം പ്രതികളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കേസിന്റെ വിചാരണവേളയില്‍ 97 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. 215 രേഖകളും 45 തൊണ്ടിമുതലുകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button