Uncategorized
ജയിലിലേക്ക് ലഹരിവസ്തുക്കൾ കടത്താൻ ശ്രമം – യുവാവ് അറസ്റ്റിൽ
ജയിലിലേക്ക് ലഹരിവസ്തുക്കൾ കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ .മാങ്ങാട്ടിടം കണ്ടേരിയിലെ നവാസ് മൻസിലിൽ പി കെ അർഷാദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .ഒളിവിൽ കഴിയുന്നതിനിടെയാണ് അർഷാദ് പോലീസ് പിടിയിലായത് .കൂത്തുപറമ്പ് സ്പെഷ്യൽ സബ് ജയിലിലേക്കായിരുന്നു പ്രതി ലഹരി കടത്താൻ ശ്രമിച്ചത് .കേസിലെ മറ്റൊരു പ്രതിയെ പോലീസ് നേരുത്തെ പിടികൂടിയിരുന്നു .എന്നാൽ അർഷാദ് പോലീസിനെ ആക്രമിച്ച് രക്ഷപെടുകയായിരുന്നു .
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരിയെ തട്ടികൊണ്ടുവന്ന് ലോഡ്‌ജിൽ താമസിപ്പിച്ച് സ്വർണം തട്ടിയെടുത്ത കേസിൽ റിമാന്റിൽ കഴിയുന്ന പ്രതികൾക്കായിരുന്നു ലഹരി വസ്തുക്കൾ എത്തിച്ച് നൽകാൻ ശ്രമിച്ചത് .തുടർന്ന് ജയിൽ സൂപ്രണ്ടിന്റെ പരാതിയിലായിരുന്നു പോലീസ് കേസ് എടുത്തത് .