News
വി.മുരളീധരന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി കെട്ടിവെക്കുന്നതിനുള്ള തുക കൈമാറി ..യുക്രൈയിനിൽ നിന്നും രക്ഷപ്പെട്ട വിദ്യാർത്ഥികൾ….
തിരുവനന്തപുരം: ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി വി.മുരളീധരന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി കെട്ടിവെക്കുന്നതിനുള്ള തുക യുക്രയിനിൽ നിന്നും രക്ഷപ്പെട്ടു നാട്ടിലെത്തിയ വിദ്യാർത്ഥികൾ സമാഹരിച്ചു നൽകി. ‘നരേന്ദ്രമോദി സർക്കാരിൻ്റെ ഭാഗമായി പ്രവർത്തിച്ചപ്പോൾ കൂടുതൽ ആത്മസംതൃപ്തി നൽകിയത് മറുനാട്ടിൽ നിന്നുള്ള രക്ഷാപ്രവർത്തനങ്ങൾ തന്നെയാണ് ‘എന്ന് വി.മുരളീധരൻ വ്യക്തമാക്കി . ഓപ്പറേഷൻ വന്ദേഭാരത് മുതൽ റഷ്യയിൽ നിന്നും അഞ്ചുതെങ് സ്വാദേശികളെ തിരികെ എത്തിക്കുന്നത് വരെയുള്ള അഭിമാന ദൗത്യങ്ങളുടെ ഭാഗമായതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു .