
പൃഥ്വിരാജ്-ബ്ലെസി ചിത്രം ‘ആടുജീവിതം’ തിയേറ്ററിൽ ഗംഭീര പ്രതികരണമാണ് നേടുന്നത്. ഇതിനിടെ ചിത്രം തിയേറ്ററിൽ നിന്ന് ഫോണിൽ പകർത്തിയെന്നാരോപിച്ച ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെങ്ങന്നൂരിൽ സീ സിനിമാസ് തിയേറ്റർ ഉടമയുടെ പരാതിയിലാണ് ഇയാളെതിരെ കേസ് എടുത്തിരിക്കുന്നത്.നജീബ് ആയി ജീവിച്ച പൃഥ്വിരാജിന്റെ സമർപ്പണത്തിനു മുന്നിൽ വാക്കുകളില്ല, ഒപ്പം ഹക്കീമായി പകർന്നാടിയ ഗോകുലിനും ഒരു വലിയ കയ്യടി. 16 വർഷങ്ങൾ നീണ്ട കഠിനാധ്വാനത്തിന്റെ ഫലമാണ് ആടുജീവിതം. സിനിമ കണ്ടിറങ്ങുമ്പോൾ കണ്ണുകളെ ഈറനണിയിക്കുന്നു. നജീബിന്റെ അതിജീവനത്തിന്റെ യാത്രയാണ്.