ഒരു നല്ല നാളേക്കായി നമുക്കൊരുമിച്ചു പോരാടാം, ദുഃഖ വെള്ളിയിൽ മുഖ്യമന്ത്രി…..
ചൂഷണങ്ങളില്‍ നിന്നും അടിച്ചമര്‍ത്തലുകളില്‍ നിന്നും ലോകത്തെ മോചിപ്പിക്കാന്‍ സ്വന്തം ജീവന് ബലിയര്‍പ്പിച്ച യേശുക്രിസ്തുവിന്റെ ഓര്‍മകള്‍ പുതുക്കുന്ന ദിവസമാണ് ദുഃഖ വെള്ളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക് പോസ്റ്റിൽ പങ്കുവെച്ചു. വെല്ലുവിളികളെ സ്നേഹം കൊണ്ടും ഐക്യത്തോടെയും നേരിടാന്‍ ലോകമെമ്പാടുമുള്ളവര്‍ക്ക് ഓര്‍മകള്‍ ഊര്‍ജമാകുന്നുവെന്ന് മുഖ്യമന്ത്രി പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.നമുക്കൊരുമിച്ചു പോരാടാം എന്നും അദ്ദേഹം കുറിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഇന്ന് ദുഃഖ വെള്ളിയാഴ്ച. ചൂഷണങ്ങളില്‍ നിന്നും അടിച്ചമര്‍ത്തലുകളില്‍ നിന്നും ലോകത്തെ മോചിപ്പിക്കാന്‍ സ്വന്തം ജീവന് ബലിയര്‍പ്പിച്ച യേശുക്രിസ്തുവിന്റെ ഓര്‍മകള്‍ പുതുക്കുന്ന ദിവസമാണിത്. വെല്ലുവിളികളെ സ്നേഹം കൊണ്ടും ഐക്യത്തോടെയും നേരിടാന്‍ ലോകമെമ്പാടുമുള്ളവര്‍ക്ക് ഈ ഓര്‍മകള്‍ ഊര്‍ജമാകുന്നു. ക്രിസ്തുവിന്റെ സ്മരണയെ ഉള്‍ക്കൊണ്ട് സമത്വവും സഹോദര്യവും കളിയാടുന്ന ഒരു നല്ല നാളേക്കായി നമുക്കൊരുമിച്ചു പോരാടാം.