Politics

ഈ തവണ താമരത്തന്നെ വിരിയും എന്ന ഉറച്ച നിലപാടിൽ കൃഷ്ണകുമാർ……

കേരളത്തിൽ ഇത്തവണ താമര വിരിയുക തന്നെ ചെയ്യുമെന്ന് കൊല്ലം എൻ ഡി എ സ്ഥാനാർത്ഥി ജി കൃഷ്ണകുമാർ. സംസ്ഥാനത്ത് 20 സീറ്റുകളിലും ജയിക്കണമെന്നാണ് ആഗ്രഹം അത്യാഗ്രഹമായിപ്പോകും. ഞങ്ങൾ പ്രവർത്തനം തുടങ്ങിയിട്ടേ ഉള്ളൂ, ഇനിയും ഉണ്ട് മോദിജി കേരളത്തിൽ എത്തുന്നതോടെ ഇപ്പോഴത്തെ സാഹചര്യമെല്ലാം മാറും’, കൃഷ്ണകുമാർ പറഞ്ഞു. ‌‌എൽ‍ ഡി എഫ് സ്ഥാനാർത്ഥി മുകേഷ് ഉത്തരവാദിത്തതോടെ തിരഞ്ഞെടുപ്പിനെ നേരിടണമെന്നും കൃഷ്ണകുമാർ പറഞ്ഞു. പാർലമെന്റിൽ ഏത് ഭാഷയിൽ പ്രതികരിക്കുമെന്ന ചോദ്യത്തിന് താൻ നടനാണ് അഭിനയിച്ചുകാണിക്കുമെന്ന മുകേഷിന്റെ പ്രതികരണത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു കൃഷ്ണകുമാറിൻറെ മറുപടി.

പാർലമെന്റ് വളരെ ഗൗരവമുള്ള ചർച്ചകൾ നടക്കേണ്ട സ്ഥലമാണ്. അദ്ദേഹത്തോടുള്ള ബഹുമാനം വെച്ച് കൊണ്ട് തന്നെ പറയട്ടെ, മുകേഷേട്ടൻ സംസാരത്തിൽ കുറച്ചൂടെ ഉത്തരവാദിത്തം കാണിക്കണം. അഭിനയിച്ച് പ്രതികരിക്കുമെന്നൊക്കെ പറയുന്നത് ജനങ്ങളെ കളിയാക്കുന്നതിന് തുല്യമാണ് എന്ന് കൃഷ്ണകുമാർ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button