KeralaNewsThrissur

50 രൂപയുടെ മുദ്രപത്രത്തിൽ കള്ളനോട്ടടി; പ്രതി പിടിയിൽ

തൃശ്ശൂര്‍: മെഡിക്കല്‍ ഷോപ്പില്‍ കള്ളനോട്ട് നല്‍കി തട്ടിപ്പ് നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നുപീടികയിലെ മെഡിക്കൽ ഷോപ്പിലായിരുന്നു സംഭവം. പാവറട്ടി വെമ്പനാട് കൊള്ളന്നൂര്‍ ജസ്റ്റിനെ (39)യാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഇയാള്‍ മൂന്നുപീടികയിലെ ജന്‍ ഔഷധിയില്‍നിന്ന് മരുന്ന് വാങ്ങിയ ശേഷം അഞ്ഞൂറ് രൂപ കൊടുത്തത്. കടയുടമ നോട്ടില്‍ സംശയം തോന്നി ഇയാളെ ചോദ്യം ചെയ്തു എന്നാൽ ഈ നോട്ട് മാറിയില്ലെങ്കില്‍ തന്റെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടാൽ മതിയെന്ന് പറഞ്ഞ് മൊബൈല്‍ നമ്പര്‍ നല്‍കി സ്ഥലം വിടുകയായിരുന്നു.

പിന്നീട് നോട്ട് വ്യാജനാണെന്ന് മനസ്സിലാക്കിയ കടയുടമ ഫോണില്‍ വിളിച്ചെങ്കിലും നമ്പര്‍ നിലവിലില്ലായിരുന്നു, തുടർന്ന് കടയുടമ പോലീസില്‍ പരാതി പരാതിപ്പെട്ടതോടെ തട്ടിപ്പ് നടത്തിയയാള്‍ പിടിയിലാവുകയായിരുന്നു. സ്ഥലത്തെ സി.സി.ടി.വി. പരിശോധിച്ചാണ് പോലീസ് ജസ്റ്റിന്‍ വന്ന കാര്‍ കണ്ടെത്തിയത്. കാറിന്റെ നമ്പര്‍ ഉപയോഗിച്ച് ആളെ കണ്ടെത്തിയത്. പാവറട്ടി പാങ്ങില്‍ ഡിസൈനിങ് സ്റ്റുഡിയോ ഉടമസ്ഥനാണ് ജസ്റ്റിന്‍, സ്റ്റുഡിയോയില്‍നിന്ന് നോട്ട് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന കംപ്യൂട്ടറും പ്രിന്ററും മറ്റ് ഉപകരണങ്ങളും കയ്പമംഗലം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

50 രൂപയുടെ മുദ്രപത്രത്തി പ്രിന്റ് ചെയ്തിരുന്ന 12 അഞ്ഞൂറ് രൂപ നോട്ടുകളും സ്റ്റുഡിയോയില്‍നിന്ന് പോലീസ് കണ്ടെത്തി. ആറ് മാസത്തോളമായി ഇയാള്‍ ഇത്തരത്തില്‍ നോട്ടുകള്‍ പ്രിന്റ് ചെയ്യുന്നുണ്ടെന്നും സ്വന്തം ആവശ്യങ്ങള്‍ക്കുമായാണ് ഇയാള്‍ കള്ളനോട്ട് ഉപയോഗിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button