ന്യൂഡൽഹി: കോവിഡ് മഹാമാരിയിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് സഹായം നൽകുന്നതുമായി അപേക്ഷകളിൽ പകുതിയും നിരസിച്ച് കേന്ദ്രസർക്കാർ. ലഭിച്ച 9300 അപേക്ഷകളിലാണ് കേന്ദ്ര സർക്കാരിന്റെ വിവേചനം. പി.എം കെയേഴ്സ് ഫണ്ട് വഴി ലഭിച്ച അപേക്ഷകളുടെ കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. നിലവിൽ 4500 അപേക്ഷകൾക്കാണ് ഇതുവരെ സർക്കാർ അംഗീകാരം നൽകിയതെന്ന് അറിയിച്ചു. ഇതുസംബന്ധിച്ച കണക്കുകൾ വനിത-ശിശുവികസന വകുപ്പാണ് പുറത്തുവിട്ടത്.
4500 അപേക്ഷകൾ ഇതുവരെ അംഗീകരിച്ചു. 4781 എണ്ണം നിരസിച്ചു. 18 എണ്ണം സർക്കാറിന്റെ പരിഗണനയിലാണെന്നും വനിത-ശിശു വികസന വകുപ്പ് വ്യക്തമാക്കി. അതേസമയം, അപേക്ഷകൾ നിരസിക്കാനുളള കാരണമെന്താണെന്ന് ശിശു-വികസന വകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.
പദ്ധതിയുടെ ലക്ഷ്യം 23 വയസാകുന്നത് വരെ കുട്ടികൾക്ക് സാമ്പത്തിക സഹായം നൽകുകയെന്നതാണ്.
10 ലക്ഷം രൂപയാണ് ഓരോ കുട്ടിക്ക് വേണ്ടിയും മാറ്റിവെയ്കുക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നത്. കുട്ടികൾക്ക് പ്രതിമാസം സ്റ്റൈപ്പൻഡ് നൽകുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ പദ്ധതിയുടെ ഭാഗമായിരുന്നു. 23ാം വയസിൽ കുട്ടികൾക്ക് സർക്കാർ മാറ്റിവെച്ച മുഴുവൻ തുകയും നൽകുന്ന രീതിയിലായിരുന്നു പദ്ധതി.