KasaragodKeralaNews

സ്കൂൾ വരാന്തയിൽ നവജാതശിശു ഉപേക്ഷിക്കപ്പെട്ടു; അമ്മയെ പോലീസ് കണ്ടെത്തി

കാസര്‍കോട്: ദേലംപാടി പഞ്ചിക്കലില്‍ സ്‌കൂള്‍ വരാന്തയില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയെ കണ്ടെത്തി. 30-കാരിയായായ ദേലംപാടി സ്വദേശിയാണ് പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഒരുദിവസം പ്രായമുള്ള കുഞ്ഞാണ് ഉപേക്ഷിക്കപ്പെട്ടത്. അവിവാഹിതയായ യുവതി നിലവില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസമാണ് സ്കൂൾ വരാന്തയില്‍ നവജാതശിശുവിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ടെത്തിയ സമീപവാസികള്‍ പിന്നാലെ ആദൂര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് അമ്മത്തൊട്ടിലിലേക്ക് മാറ്റുകയുംചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button