KannurKeralaNews

വീണ്ടും സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു; നിർമാണത്തിലിരിക്കുന്ന വീട്ടിൽ പരിശോധന

കണ്ണൂർ: കണ്ണവം കോളയാട് നിർമാണത്തിലിരിക്കുന്ന വീടിനടുത്ത് സ്ഫോടകവസ്തുക്കൾ കണ്ടെത്തി. അഞ്ച് സ്ഫോടക വസ്തുക്കലടങ്ങിയ ഒരു ബക്കറ്റാണ് കണ്ടെത്തിയിട്ടുള്ളത്. പന്നിപ്പടക്കം പോലുള്ള വസ്തുവാണെന്നാണ് നിലവിലെ വിലയിരുത്തൽ. സ്ഫോടന ശേഷിയുള്ളതാണോയെന്ന് ബോംബ് സ്ക്വാഡ് പരിശോധിച്ച് വരികയാണ്. ജില്ലയിലെ വിവിധ ഭാ​ഗങ്ങളിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നുണ്ട്.

എരിഞ്ഞോളിയിൽ വയോധികൻ ബോംബ് പൊട്ടി മരിച്ച സാഹചര്യത്തിലാണ് ജില്ലയിൽ പരിശോധന കർശനമാക്കിയത്. പാനൂ‍ർ, മട്ടന്നൂർ, കൂത്തുപറമ്പ് ഭാ​ഗങ്ങളിൽ പരിശോധന നടക്കുകയായിരുന്നു. ഇതിനിടെ കൂത്തുപറമ്പിൽ ഒരു ക്ഷേത്രത്തിന്റെ സമീപത്തുനിന്ന് ചാക്കിൽ കെട്ടിയ നിലയിൽ ബോംബ് കണ്ടെടുത്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button