സംസ്ഥാനത്ത് കടലാക്രമണം രൂക്ഷം…മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്….
ആലപ്പുഴയിൽ വിവിധ സ്ഥലങ്ങളിൽ രൂക്ഷമായ കടൽ ആക്രമണമാണ് അനുഭവപ്പെട്ടത്. ആറാട്ടുപുഴ, തൃക്കുന്നപുരം തീരങ്ങൾ, അമ്പവപ്പുഴ, പുറക്കാട്, വളഞ്ഞവഴി തുടങ്ങിയ മേഖലകളിലും കടലാക്രമണം ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനാൽ തിരുവനതപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ മുന്നറിയിപ്പ്. വളഞ്ഞവഴിയിൽ കടലാക്രമണം ശക്തമായതോടെ പത്ത് വീടുകളാണ് തകർന്ന് വീഴുമെന്ന ഭീഷണി നേരിടുന്നത്. തീരദേശവാസികൾ കടുത്ത ആശങ്കയിലാണ്. കോവളത്തും ശക്തമായ തിരയടിയുണ്ടായി. റോഡിലേക്കും കടകളിലേക്കും വെള്ളം കയറി. കോവളം ബീച്ചിലേക്ക് പ്രവേശനം നിരോധിച്ചു. തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലയിൽ ശക്തമായ വേലിയേറ്റം ഉണ്ടാകുന്നതായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തുമ്പയിൽ 100 മീറ്ററോളം തിരമാല അടിച്ചു കയറുകയും ചെയ്തു. ചേർത്തല പള്ളിപ്പുറം മേഖലകളിൽ കടലാക്രമണം ശക്തമാണ്. വേലിയേറ്റമാണ് കടലാക്രമണത്തിന് കാരണമെന്നാണ് പറയുന്നത്.