വിദ്യാർത്ഥി കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു..പീഡനത്തിനിര…
കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു . 17 കാരിയായ വിദ്യാർഥിയാണ് ആത്മഹത്യ ചെയ്തത് .മരിക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പ് താൻ കോളേജിൽ വച്ച് ലൈംഗികമായി ഉപദ്രവിക്കപ്പെട്ടുവെന്നും ഉപദ്രവിച്ചവർ തൻ്റെ ഫോട്ടോയെടുക്കുകയും അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനാൽ പരാതിപ്പെടാൻ കഴിയില്ലെന്നും വിദ്യാർഥി പറഞ്ഞു.മരിക്കുന്നതിന് മുൻപ് സഹോദരിക്കയച്ച കത്തിലാണ് വിദ്യാർത്ഥി ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത് .സോറി ദീദി, എനിക്ക് പോകണം എന്നെഴുതി അവസാനിപ്പിച്ചാണ് പെൺകുട്ടി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയത്. വിശാഖപട്ടണത്തെ ഒരു പോളിടെക്‌നിക് കോളേജിലെ സോറി ദീദി, എനിക്ക് പോകണം എന്നെഴുതി അവസാനിപ്പിച്ചാണ് പെൺകുട്ടി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയത്. വിശാഖപട്ടണത്തെ ഒരു പോളിടെക്‌നിക് കോളേജിലെ അനകപള്ളി സ്വദേശിയായ വിദ്യാർത്ഥിനിയാണ് മരിച്ചത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.