News
റഷ്യയിൽ കുടുങ്ങിയ യുവാവ് തിരിച്ചെത്തി…
റഷ്യയിൽ കുടുങ്ങിയ മലയാളി യുവാവ് പൂവാർ പൊഴിയൂർ കല്ലി സ്വദേശി ഡേവിഡ് മുത്തപ്പൻ ഇന്ത്യയിൽ തിരിച്ചെത്തി .ഇന്ന് രാവിലെയാണ് അദ്ദേഹം ഡല്‍ഹിയിലെത്തിയത്. ഇന്ത്യൻ എംബസി താൽക്കാലിക യാത്രാ രേഖ നൽകിയതോടെയാണ് മടക്കം സാധ്യമായത്.രണ്ടുദിവസം കഴിഞ്ഞ് ഡേവിഡിനെ കേരളത്തിൽ എത്തിക്കുമെന്ന് സിബിഐ അറിയിച്ചു.
വ്യാജ റിക്രൂട്ട്മെന്റ് ഏജന്‍സിയുടെ ചതിയില്‍ പെട്ടതോടെയാണ് ഡേവിഡ് മുത്തപ്പന് റഷ്യയിൽ കുടുങ്ങിയത് . റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ ഡേവിഡിന് പരുക്ക് പറ്റിയിരുന്നു.