മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഫോൺ വിവരങ്ങൾ തേടി ആപ്പിൾ കമ്പിനിയെ സമീപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് .ഫോണിന്റെ പാസ്വേർഡ് നൽകാൻ അരവിന്ദ് കെജ്രിവാൾ വിസമ്മതിച്ചതിനെ തുടർന്നാണ് ഫോൺ വിവരങ്ങൾ തേടി ഇ ഡി ആപ്പിൾ കമ്പിനിയെ സമീപിക്കുന്നത് എന്നും അധികൃതർ വ്യക്തമാക്കി .കെജ്രിവാൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന ആരോപണം ഇ ഡി ആവർത്തിച്ചു.ഇ ഡി അറസ്റ്റിന് പിന്നാലെ കെജ്രിവാൾ തന്റെ ഐ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വച്ചെന്നും പിന്നീട് അത് ഓൺ ചെയ്യുകയോ പാസ്വേർഡ് പങ്കുവയ്ക്കുകയോ ചെയ്തില്ലെന്ന് ഇ ഡി ആരോപിക്കുന്നു . എന്നാൽ ബിജെപിയ്ക്കായി വിവരങ്ങൾ ചോർത്താനാണ് ഇ ഡി ശ്രമിക്കുന്നതെന്ന് ആം ആദ്മി പാർട്ടിയും ആരോപിക്കുന്നു .
മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കെജ്രിവാളിനെതിരെ ഇ ഡി യാതൊരുവിധ ഇലക്ട്രോണിക് തെളിവുകളും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട് സൂചിപ്പിക്കുന്നത് . കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്ന സമയത്ത് ചില ഇലക്ട്രോണിക് ഡിവൈസുകളും 70000 രൂപയുമാണ് കെജ്രിവാളിന്റെ വസിതിയിൽ നിന്ന് ഇ ഡി കണ്ടെത്തിയത്.