Uncategorized
കാലിക്കറ്റ് സർവകലാശാലയിൽ ഇന്‍റേണൽ മാര്‍ക്കിൽ വ്യാപക ക്രമക്കേട്…
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ഇന്റേണൽ മാർക്ക് തിരുത്തിയതായി സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്‍റെ കണ്ടെത്തല്‍.43 വിദ്യാർഥികളുടെ ഇന്റേഷൽ മാർക്കാണ് യൂണിവേഴ്‌സിറ്റി ചട്ടങ്ങൾ മറികടന്ന് തിരുത്തിയതായി കണ്ടെത്തിയത് .ഇതിനു പുറമേ ഉത്തരക്കടലാസുകള്‍ കാണാതായ സംഭവങ്ങളില്‍ ഉത്തരവാദികളെ കണ്ടെത്താന്‍ പോലും സര്‍വകലാശാലക്ക് കഴിഞ്ഞിട്ടില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.സംസ്ഥാന ഓഡിറ്റ് വിഭാഗം കാലിക്കറ്റ് സര്‍വകലാശാലയില്‍ നടത്തിയ ഓഡിറ്റിലാണ് ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയത് .ഇന്റേണൽമാർക്കുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ നേരത്തെ ഉയർന്നിരുന്നു. നാല് വിദ്യാർഥികളുടെ ഉദാഹരണ സഹിതമാണ് ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നത് .