News

പിറന്നാൾ കേക്കിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം..

പിറന്നാൾ ആഘോഷത്തിനായി വാങ്ങിയ കേക്കിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം .പിറന്നാൾ ആഘോഷിക്കാനായി ബേക്കറിയിൽ നിന്ന് ഓൺലൈനായി വാങ്ങിയ കേക്ക് കഴിച്ചാണ് കുട്ടി മരിച്ചത് .പഞ്ചാബിലെ പട്യാല സ്വദേശി മാൻവി ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്. മാൻവിയുടെ മാതാപിതാക്കൾക്കും ഇളയ സഹോദരിക്കും അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു .

പട്യാലയിലെ ഒരു ബേക്കറിയിൽ നിന്നുമാണ് പിറന്നാളാഘോഷത്തിനായി ഓൺലൈനായി കേക്ക് വാങ്ങിയത്. തുടർന്ന് കുടുംബത്തോടൊപ്പം പിറന്നാളാഘോഷിക്കുകയും ചെയ്തു.കേക്ക് കഴിച്ച എല്ലാവർക്കും രാത്രി പത്തു മണിയോടെ അസ്വസ്ഥതകൾ അനുഭവപ്പെട്ടതായി മൻവിയുടെ മുത്തച്ഛൻ പറഞ്ഞു .മൻവിയുടെ സഹോദരങ്ങൾ ഛർദിച്ചു. തൊണ്ട വരണ്ടെന്നു പറഞ്ഞു മൻവി ഇടയ്ക്കിടെ വെള്ളം ചോദിച്ചു വാങ്ങി. അൽപസമയത്തിനു ശേഷം കുട്ടി ഉറങ്ങുകയും ചെയ്തു.എന്നാൽ പിന്നീട് കുട്ടിയുടെ നില വഷളാകുകയായിരുന്നു .ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ നഷ്ടപ്പെടുകയായിരുന്നുവെന്നും മുത്തച്ഛൻ പറഞ്ഞു. ബേക്കറിയിൽനിന്ന് ഓർഡർ ചെയ്ത ചോക്ലേറ്റ് കേക്കിൽ വിഷാശം ഉണ്ടായിരുന്നതായി കുടുംബം ആരോപിചു.സംഭവത്തിൽ ബേക്കറിയുടമയ്ക്കെതിരെ പോലീസ് കേസെടുത്തു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button