ഭാര്യയുമായി വാക്കേറ്റം – സ്വയം കഴുത്തറുത്ത് ജീവനൊടുക്കാൻ ശ്രമിച്ച യുവാവ് മരിച്ചു…
തിരുവനന്തപുരം നെടുമങ്ങാട് സ്വയം കഴുത്തറുത്ത് ജീവനൊടുക്കാൻ ശ്രമിച്ച യുവാവ് മരിച്ചു. നെടുമങ്ങാട് കല്ലിയോട് ജംഗ്ഷന് സമീപം വാടകയ്ക്ക് താമസിക്കുന്ന സ്മിതേഷ് (38) ആണ് മരിച്ചത്. കാട്ടാക്കട ടയർ പഞ്ചർകട നടത്തുന്ന സ്മിതേഷ് ഭാര്യയുമായി വാക്കേറ്റമുണ്ടായതിന് ശേഷം വീട്ടിൽ ഇരുന്ന കത്തിയെടുത്ത് സ്വന്തമായി കഴുത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
സ്മിതേഷ് കഴുത്തറുക്കുന്നത് കണ്ട ഭാര്യ അശ്വതി നിലവിളിച്ച് തൊട്ടടുത്ത ഫ്ലാറ്റിൽ താമസിക്കുന്നവരെ വിവരം അറിയിച്ചു. തുടർന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇരുവരും നെടുമങ്ങാട് സിനിമയ്ക്ക് പോയിമടങ്ങി വന്ന ശേഷമാണ് വാക്കേറ്റമുണ്ടായത് .മൂന്നുമാസം മുമ്പ് 50 പരസെറ്റമോൾ ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിട്ടുള്ളയാളാണ് സ്മിതേഷ് എന്നും നെടുമങ്ങാട് പോലീസ് പറഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. അസ്വാഭാവിക മരണത്തിന് കേസെടുത്ത നെടുമങ്ങാട് പൊലീസ് തുടർ നടപടി സ്വീകരിച്ചു.