News
ഗതാഗതം തടസപ്പെടുത്തി റീൽസ് ചിത്രീകരണം യുവാക്കൾ അറസ്റ്റിൽ…

തിരക്കേറിയ റോഡിൽ ഗതാഗതം തടസപ്പെടുത്തി റീൽസ് ചിത്രീകരിച്ച യുവാക്കൾ അറസ്റ്റിൽ . പൊലീസ് വെച്ച ബാരിക്കേഡുകൾ കത്തിച്ച് വീഡിയോ എടുത്ത് ഇവർ ഇൻസ്റ്റഗ്രാമിൽ റീൽസ് ആയി പോസ്റ്റ് ചെയ്യുകയായിരുന്നു .ഡൽഹി ഹൈവേ ഫ്‌ളൈ ഓവറിൽ കാർ പാർക്ക് ചെയ്തായിരുന്നു യുവാക്കളുടെ അഭ്യാസ പ്രകടനം . സംഭവത്തെ തുടർന്ന് ഡൽഹി പൊലീസ് യുവാക്കളെ കസ്റ്റഡിയിലെടുത്തു. മോട്ടോർ വാഹന വകുപ്പ് നിയമപ്രകാരം ഇവർക്കെതിരെ കേസും 36,000 രൂപ പിഴയും ചുമത്തി.പ്രദീപ് ധാക്ക എന്നയാളാണ് റീൽസ് എടുക്കാനായി തിരക്കേറിയ പശ്ചിമ വിഹാറിലെ ഫ്ലൈ ഓവറിൽ ഗതാഗതം തടസപ്പെടുത്തിയത്.ഇയാളുടെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു . വാഹനത്തിൽ നിന്ന് ഏതാനും വ്യാജ പ്ലാസ്റ്റിക് ആയുധങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട് .