ഇത്തവണ ഉറപ്പായും തൃശൂർ എടുത്തിരിക്കുമെന്ന് തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി .തൃശൂർ എടുക്കാൻ വേണ്ടി തന്നെയാണ് താൻ വന്നതെന്നും ജൂൺ 4ന് തൃശൂരിന് ഉയർപ്പാണെന്നും അദ്ദേഹം പറഞ്ഞു .തൃശൂർ വഴി കേരളത്തിന്റെ ഉയർപ്പ് സംജാതമാകണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
ഇതേസമയം തന്നെ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും അദ്ദേഹം രംഗത്തെത്തി .ശ്രീലങ്കയിൽ സംഭവിച്ചത് പോലെ കേരളത്തിലും സംഭവിക്കും ,ക്യാപ്റ്റൻ ഇപ്പോൾ ശക്തനല്ലെന്നും അദ്ദേഹം പരിഹസിച്ചു .മൂന്നാം മോദി സർക്കാർ അധികാരത്തിലെത്തിയാൽ സഹകരണ മേഖലയിൽ പൊളിച്ചെഴുത്തുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി .