മുസ്ലിം വിഭാഗത്തിന് പൗരത്വം നല്‍കില്ലെന്നാണ് നിലപാട്. ഇത് മതേതരത്വത്തിനെതിരായ നടപടിയാണ്. ഭരണഘടനയ്ക്ക് എതിരാണിത്. ലോക പൊതുജനാഭിപ്രായം ഇതിനെതിരായിട്ടുണ്ട്. ഇന്നലെ വരെ ജീവിച്ചത് പോലെ ഇന്ന് ജീവിക്കാന്‍ കഴിയുമോ എന്നാണ് ആശങ്കയുള്ളത്. അതുകൊണ്ടാണ് പ്രതിഷേധം ഉയര്‍ന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.പൗരത്വഭേദഗതി നിയമം ഇവിടെ നടപ്പാക്കില്ല എന്ന് നമ്മള് ഉറക്കെ പ്രഖ്യാപിച്ചു. പ്രഖ്യാപനം മാത്രമല്ല, ഒത്തു ചേര്‍ന്നുള്ള പ്രതിഷേധം തന്നെ തീര്‍ത്തു. രാജ്യത്തെ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്കെല്ലാം കത്ത് അയക്കുകയും ചെയ്തു. സിഎഎയ്ക്കെതിരെ ഒന്നിച്ചു നില്‍ക്കേണ്ട ആവശ്യകത അറിയിച്ചുകൊണ്ട് ആശങ്കയില്‍ കഴിയുന്ന ജനകോടികൾക്ക് ഒപ്പം ഉണ്ടെന്ന സന്ദേശം നല്കി. കോണ്‍ഗ്രസ് അവരുടെ സ്വഭാവം കാണിക്കുന്ന നില പിന്നീട് സ്വീകരിച്ചു. പ്രതിപക്ഷനേതാവ് അടക്കം പ്രതിഷേധം നടത്തിയിരുന്നു. എന്നാല്‍ പിന്നീട് കോണ്‍ഗ്രസ് എല്ലാം തള്ളി കളഞ്ഞു. യോജിച്ച് പോകാന്‍ ഇല്ലെന്ന് പറയുകയായിരുന്നു. അത് എന്ത് കൊണ്ടാണെന്ന് ഇതുവരെയും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
Check Also
Close
-
ഇതാ എത്തി സമ്പൂർണ്ണ സൂര്യഗ്രഹണം …March 29, 2024