ഹൃദയത്തെ സംരക്ഷിക്കണോ… ഒഴിവാക്കൂ ഈ ഭക്ഷണങ്ങൾ ….
അനാരോഗ്യകരമായ ജീവിതശൈലി ആണ് പലപ്പോഴും ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. ഹൃദയത്തെ സംരക്ഷിക്കാൻ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഹൃദയത്തെ സംരക്ഷിക്കാൻ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… സംസ്കരിച്ച ഭക്ഷണങ്ങളിലെ അനാരോഗ്യകരമായ കൊഴുപ്പും സോഡിയവും ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നന്നല്ല. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. റെഡ് മീറ്റ് ഹൃദയത്തിനു മാത്രമല്ല, ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതല്ല. പഞ്ചസാരയുടെ അമിത ഉപയോഗവും ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതല്ല. ബേക്കറി പലഹാരങ്ങളില്‍ പഞ്ചസാര, ഉപ്പ്, ഫാറ്റ് എന്നിവയുടെ അളവ് കൂടുതലാകാം. അതിനാല്‍ ഇവയും ഒഴിവാക്കുക. സോഫറ്റ് ഡ്രിങ്ക്സും ഹൃദയത്തിന്‍റെ ആരോഗ്യത്തിനായി ഒഴിവാക്കുക. അമിത മദ്യപാനം ഹൃദയത്തിനും പണിയാകും. അതിനാല്‍ മദ്യപാനം ഒഴിവാക്കുക.