News

അപൂർവ്വ നേട്ടം സ്വന്തമാക്കി അല്ലുഅർജ്ജുൻ….

ഇന്ത്യയെമ്പാടും ആരാധകരുള്ള താരമാണ് അല്ലു അര്‍ജുന്‍. ഇപ്പോഴിതാ ഏപ്രില്‍ 8നുള്ള താരത്തിന്റെ പിറന്നാളിന് മുന്നോടിയായി ഒരു അപൂര്‍വനേട്ടം അദ്ദേഹത്തെ തേടിയെത്തിയിരിക്കുകയാണ്. ദുബായിലെ മാഡം ട്യുസോ വാക്സ് മ്യൂസിയത്തില്‍ അല്ലു അര്‍ജുന്റെ മെഴുകുപ്രതിമ സ്ഥാപിക്കപ്പെട്ടിരിക്കുകയാണ്. ഇതാദ്യമായാണ് ഒരു തെന്നിന്ത്യന്‍ ചലച്ചിത്രതാരത്തിന്റെ മെഴുകു പ്രതിമ മാഡം ട്യുസോ മ്യൂസിയത്തില്‍ സ്ഥാപിക്കപ്പെടുന്നത്. ഏപ്രില്‍ 8ന് താരത്തിന്റെ ജന്മദിനം കെങ്കേമമായി കൊണ്ടാടാനുള്ള ഫാന്‍സിന്റെ ഒരുക്കങ്ങള്‍ക്കിടയില്‍ ഇരട്ടിമധുരമാവുകയാണ് ഈ വാര്‍ത്ത. ബ്ലോക്ക്ബസ്റ്ററായ പുഷ്പ: ദ റൈസിലെ ‘താഴത്തില്ലെടാ’ എന്ന പോസിലാണ് അല്ലു അര്‍ജുന്റെ മെഴുകുപ്രതിമയെ കാണാന്‍ കഴിയുക. പുഷ്പ ഫ്രാഞ്ചൈസിയിലെ രണ്ടാമത്തെ ചിത്രമായ പുഷ്പ 2; ദ റൂള്‍’ ആണ് അല്ലു അര്‍ജുന്റെ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. 2024 ഓഗസ്റ്റ്‌ 15-നു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് പുഷ്പ 2 തീയറ്ററുകളിലെത്തുക.

2021ല്‍ പുറത്തിറങ്ങി എല്ലാ രീതിയിലും ഒരു പാന്‍-ഇന്ത്യന്‍ ചിത്രം എന്ന വിളിപ്പേരിന് അര്‍ഹമായ പുഷ്പയുടെ രണ്ടാം ഭാഗമായാണ് പുഷ്പ 2 എത്തുന്നത്. പുഷ്പയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും ഇന്ത്യ ഉടനീളമുള്ള സിനിമാപ്രേമികള്‍ ആഘോഷമാക്കിയിരുന്നു. മലയാളി നടന്‍ ഫഹദ് ഫാസിലും പുഷ്പയിലൂടെ പാന്‍-ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എല്ലാ അര്‍ത്ഥത്തിലും ബ്ലോക്ക്ബസ്റ്റര്‍ എന്ന വിശേഷനത്തെ സാധൂകരിക്കുന്നതുപോലെ അല്ലു അര്‍ജുന് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും നേടിക്കൊടുത്തിരുന്നു ചിത്രം. രണ്ടാം ഭാഗത്തില്‍ എന്തുസംഭവിക്കും എന്ന ആകാംക്ഷയുടെ മുള്‍മുനയില്‍ പ്രേക്ഷകരെ കൊണ്ടെത്തിച്ചുകൊണ്ടവസാനിക്കുന്ന പുഷ്പയുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ‘ഞാന്‍ ഇനി മട്ടൻ തൊടില്ല, ആ പൊലീസുകാരന്‍ നീ കഞ്ചാവല്ലേന്ന് ചോദിച്ചു’; ഗോകുൽ എന്ന ‘ഹക്കീം’ പറയുന്നു മൂന്നു വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുന്റെ ചിത്രം എന്ന നിലയിലും, ഇന്ത്യയൊട്ടുക്ക് തരംഗം സൃഷ്‌ടിച്ച പുഷ്പ: ദ റൂള്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന നിലയിലും പ്രേക്ഷകര്‍ക്ക് പുഷ്പ 2-വിലുള്ള പ്രതീക്ഷ വാനോളമാണ്. അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും പ്രഖ്യാപനങ്ങളും ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. അതിന്റെ തെളിവുതന്നെയാണ് ‘പുഷ്പ 2’വിന്റെ പോസ്റ്ററിനും ടീസറിനും ലഭിച്ച ഗംഭീര വരവേല്‍പ്പ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button