News
ഇ പോസ് മെഷീന് തകരാര്‍ റേഷന്‍ മുടങ്ങി
സംസ്ഥാനത്ത് ഇന്നും റേഷന്‍ വിതരണം മുടങ്ങിയതോടെ മാര്‍ച്ച് മാസത്തെ റേഷന്‍ വാങ്ങാനുള്ള കാലാവധി നീട്ടി.ഇ പോസ് മെഷീന് തകരാറിലായതാണ് സംസ്ഥാനത്ത് റേഷന്‍ വിതരണം വീണ്ടും മുടങ്ങിയത്.മെഷീനിലെ സെര്‍വര്‍ തകരാരിലായതാണ് റേഷന്‍ വിതരണം പ്രതിസന്ധിയിലാക്കിയത്.ഏപ്രില്‍ 6 വരേക്കാണ് തീയതി നീട്ടിയിരിക്കുന്നത്.
രാവിലെ 10 മണി മുതലാണ് തകരാര്‍ കണ്ടെത്തിയത്. മാര്‍ച്ച് മാസത്തെ റേഷന്‍ വിതരണം ഇന്ന് അവസാനിക്കാനിരിക്കെയാണ് പ്രതിസന്ധി. റേഷന്‍ കടകളിലെത്തിയ ആളുകള്‍ അരി വാങ്ങാന്‍ കഴിയാതെ മടങ്ങിപ്പോയി. കഴിഞ്ഞ ബുധനാഴ്ചയാണ് റേഷന്‍ കടകളില്‍ അരി എത്തിയത്. വ്യാഴവും വെള്ളിയും അവധി ആയിരുന്നു ഇന്ന് ആളുകള്‍ കൂട്ടത്തോടെ എത്തിയതാണ് സെര്‍വര്‍ തകരാറിലാകാന്‍ കാരണം.