News

തെരഞ്ഞെടുപ്പ് ഗാനവുമായി വയലാർ ശരത്ചന്ദ്ര വർമ….

മലയാളത്തിന്‍റെ പ്രിയ കവിയും ഗാനരചയിതാവുമായ വയലാര്‍ ശരത്ചന്ദ്ര വര്‍മയാണ്- മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട വയലാര്‍ രാമവര്‍മയുടെ മകന്‍.ഇപ്പഴിതാ വയലാര്‍ രാമവര്‍മ പറഞ്ഞത് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ‘പ്രിയപ്പെട്ട കേസീ… ടെയ്ക്ക് ഇറ്റ് ഈസീ…..” ആലപ്പുഴ യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാലിനോട് ടെയ്ക്ക് ഇറ്റ് ഈസീ പറയുന്നത്. കെസിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് ശരത്ചന്ദ്രവര്‍മ്മ ‘ടെയ്ക്ക് ഇറ്റ് ഈസി’ എന്ന് തുടങ്ങുന്ന ഗാനം എഴുതിയത്.

മലയാളികള്‍ നെഞ്ചേറ്റിയ ധാരാളം ഗാനങ്ങള്‍ക്ക് തൂലിക ചലിപ്പിച്ച ശരത് ചന്ദ്രവര്‍മയോട് കെസി നേരിട്ട് ആവശ്യപ്പെട്ടിട്ടാണ് പ്രചാരണഗാനം അദ്ദേഹം തയാറാക്കിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി വയലാറിന്‍റെ വീടായ രാഘവപ്പറമ്പില്‍ എത്തിയപ്പോഴാണ് പാട്ട് എഴുതി പൂര്‍ത്തിയാക്കിയ കാര്യം ശരത് കെസിയോട് പറയുന്നത്. വൈകാതെ ഗാനം പുറത്തിറക്കുമെന്ന് ശരത്ചന്ദ്രവര്‍മ അറിയിച്ചു.വയലാറിന്‍റെ കുടുംബവുമായി വര്‍ഷങ്ങളായുള്ള സൗഹൃദവും സ്‌നേഹവും തനിക്കുണ്ടെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. പ്രണയം പോലെ മനസില്‍ സ്വകാര്യമായി സൂക്ഷിക്കേണ്ട ഒന്നാണ് വോട്ടെന്നും അവസരം വരുമ്പോള്‍ അത് താനേ പുറത്തു വരുമെന്നും ഒരു മന്ദസ്മിതത്തോടെ കെസിയുടെ വോട്ട് അഭ്യർഥനയ്ക്ക് വയലാര്‍ മറുപടിയും നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button