News
സമ്പൂർണ സൂര്യഗ്രഹണം അടുത്തുവരുമ്പോൾ ആശങ്കകൾ ശക്തമാകുകയാണ്…..
ഏപ്രിൽ 8നാണ് ലോകം കാത്തിരിക്കുന്ന സൂര്യഗ്രഹണം സൂര്യഗ്രഹണം അടുത്തുവരുന്ന സാഹചര്യത്തിൽ മാർച്ച് അവസാനത്തോടെ മുന്നറിയിപ്പുകൾ പുറത്തുവരുമെന്നാണ് റിപ്പോർട്ട്.സമ്പൂർണ സൂര്യഗ്രഹണം വിമാന സർവീസുകളെ കാര്യമായി ബാധിക്കുമെന്ന റിപ്പോർട്ടുകളാണ്. ഇതേ ദിവസം വിമാന സർവീസൂളിൽ മാറ്റമുണ്ടാകുമെന്ന് യു എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ സൂചിപ്പിച്ചു.
യുണൈറ്റഡ് സ്റ്റേറ്റ്സ്, മെക്സിക്കോ, കാനഡ, വടക്കേ അമേരിക്കയുടെ വിവിധ ഭാഗങ്ങൾ എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ സമ്പൂർണ സൂര്യഗ്രഹണം ദൃശ്യമാകും. 2024 ഏപ്രിൽ 8ന് മെക്സിക്കോ, യുഎസ്, കാനഡ എന്നീ രാജ്യങ്ങളിലൂടെ സമ്പൂർണ സൂര്യഗ്രഹണം വടക്കേ അമേരിക്കയിലേക്ക് എത്തും.വിമാന സർവീസുകൾ മുൻകൂട്ടി ആസൂത്രണം ചെയ്യാൻ വിമാനത്താവളങ്ങൾക്കും പൈലറ്റുമാർക്കും നിർദേശമുണ്ട്. വിമാനത്താവളങ്ങളിൽ ആവശ്യമായ ക്രമീകരണങ്ങൾ നടത്താനും നിർദേശമുണ്ട്.