News
ചക്കകൊമ്പന്റെ ആക്രമണത്തിൽ പശുവിന് ഗുരുതര പരിക്ക്…
ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണത്തിൽ പശുവിന് ഗുരുതരപരിക്ക് . സിങ്ക് കണ്ടം ഓലപ്പുരക്കൽ സരസമ്മ പൗലോസിന്റെ പശുവിനെയാണ് ചക്കക്കൊമ്പൻ ആക്രമിച്ചത്.ആക്രമണത്തിൽ പശുവിന്റെ നടു ഒടിഞ്ഞു . പശുവിനെ തീറ്റുന്നതിനിടയിൽ ആനയെ ഓടിക്കാൻ വനം വകുപ്പ് വാച്ചർമാർ കാടിന് തീയിട്ടതായി നാട്ടുകാർ ആരോപിച്ചു. ഇത് കണ്ട് വിരണ്ടോടിയ ആന പശുവിനെ ആക്രമിക്കുകയായിരുന്നു എന്നാണ് പറയുന്നത് .പരാതി അറിയിച്ചിട്ട് ഇതുവരെയും വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടില്ല എന്ന ആരോപണവും ഉണ്ട് .
ആന വരുന്നത് കണ്ട് സരസമ്മ ഓടി രക്ഷപ്പെട്ടതിനാൽ ആളപായം ഉണ്ടായില്ല .ഏഴ് ലിറ്റർ പാൽ ചുരത്തുന്ന പശുവും കിടാവും ആണ് കുടുംബത്തിൻ്റെ ഏക വരുമാനമാർഗ്ഗം. പശു അവശനിലയിലായതോടെ കുടുംബത്തിന്റെ വരുമാനമാർഗ്ഗവും മുടങ്ങിയാതായി വീട്ടമ്മ പറഞ്ഞു .