News

അടയ്ക്കാ കള്ളന്മാരെ പിടിക്കാൻ കാമറ, കാമറയും മോഷ്ടിച്ച് കള്ളന്മാർ…

മലപ്പുറം ചോക്കാട് അടയ്ക്കാ കള്ളന്മാരെ പിടിക്കാൻസ്ഥാപിച്ച കാമറയും മോഷ്ടിച്ച് കള്ളന്മാർ. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മമ്പാട്ടുമൂല സ്വദേശികളായ നെല്ലുന്നൻ ജിഷ്ണു , പൂലോടൻ ശ്രീജിത്ത്, മരുദത്ത് മുഹമ്മദ് സനൂപ് എന്നിവരാണ് പൊലീസ് പിടിയിലായത്.കമുകിൻ തോട്ടത്തിൽ നിന്ന് അടക്ക മോഷണം പതിവായതോടെ സഹികെട്ട് തോട്ടയുടമ കണ്ടത്തിൽ ഗോപിനാഥൻ തോട്ടത്തിൽ കാമറ വെക്കുകയായിരുന്നു .എന്നാൽ തൊട്ടടുത്ത ദിവസം കള്ളന്മാർ കാമറയും കൊണ്ടുപോയി .

തുടർന്ന് നടത്തിയ തിരച്ചിലിൽ കാമറ നശിപ്പിച്ച നിലയിൽ കണ്ടെത്തിയിരുന്നു. എന്നാൽ മോഷ്ടാക്കൾ വിദ​ഗ്ധമായി കാമറ മോഷ്ടിച്ചെങ്കിലും ഇതെല്ലാെ മറ്റൊരിടത്ത് റെക്കോർഡ് ആകുന്നുണ്ടെന്ന കാര്യം പ്രതികൾ അറിഞ്ഞിരുന്നില്ല. പ്രതികളുടെ പേരിൽ കാമറ മോഷ്ടിച്ചതിനാണ് കേസെടുത്തത്. പ്രതികളെ മഞ്ചേരി കോടതിയിൽ ഹാജരാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button