മോഷ്ടിച്ചത് 24 ലാപ്‌ടോപ്പുകൾ , യുവതി അറസ്റ്റിൽ…

താമസസ്ഥലത്ത് നിന്നും 10 ലക്ഷം രൂപ വിലമതിക്കുന്ന 24 ലാപ്‌ടോപ്പുകൾ മോഷ്ടിച്ചതിന് മുൻ ഐടി ജീവനക്കാരിയെ അറസ്റ്റ് ചെയ്തു.26 കാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.കോവിഡ് കാലത്ത് ജോലി നഷ്ടപ്പെടുകയായിരുന്ന യുവതി പിന്നീട് മോഷണം പതിവാക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ജാസി അഗർവാൾ എന്ന യുവതിയാണ് അറസ്റ്റിലായത് .ജോലിക്കായി നോയിഡയിൽ നിന്ന് ബെംഗളൂരുവിലേക്ക് വന്നതായിരുന്നു യുവതി. താമസ സ്ഥലങ്ങളിൽ നിന്ന് ലാപ്‌ടോപ്പുകളും ഉപകരണങ്ങളും മോഷ്‌ടിക്കലാണ് യുവതിയുടെ സ്ഥിരം പരുപാടി . തുടർന്ന് ഇത് കരിഞ്ചന്തയിൽ വിൽക്കാനായി സ്വന്തം നാട്ടിലേക്ക് മടങ്ങുകയും ചെയ്യും. ആളൊഴിഞ്ഞ മുറികളിൽ കയറി ചാർജ് ചെയ്യാൻ വച്ചിരുന്ന ലാപ്‌ടോപ്പുകളാണ് മോഷ്ടിച്ചിരുന്നത്. സംഭവത്തെ തുടർന്ന് പിജി റസിഡന്റ്സുകൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഒട്ടേറെ ലാപ്ടോപ്പുകളാണ് യുവതി മോഷ്ടിച്ചതെന്ന് പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ അറസ്റ്റ് ചെയ്തത് .