സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് റിപ്പോർട്ടുകൾ .സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടു ദിവസം ബാക്കിനിൽക്കെ വന്‍ബാധ്യതയാണ് സർക്കാരിന് നേരിടേണ്ടത് .ഏപ്രില്‍ ഒന്നു മുതല്‍ ശമ്പളവും പെന്‍ഷനും നല്‍കാനുള്ള തുക ഇതുവരെയും സമാഹരിക്കാനായില്ല .ശമ്പളത്തിനും പെന്‍ഷനുമായി ഏകദേശം 5000 കോടിയാണ് വേണ്ടത്. രണ്ടു മാസത്തെ ക്ഷേമപെന്‍ഷനായി 1800 കോടിയും കണ്ടെത്തണം. ബില്ലുകള്‍ മാറി നല്‍കാനും ഇന്നും നാളെയും വേണ്ടത് ആറായിരം കോടിയിലധികം രൂപയാണ്.തുക എങ്ങനെ സമാഹകരിക്കുമെന്നതില്‍ തീരുമാനം ഇന്നുണ്ടാകും. അതേസമയം ക്ഷേമപെന്‍ഷന്‍ നല്‍കാനുള്ള കണ്‍സോര്‍ഷ്യം പരാജയമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍.
Related Articles
Check Also
Close