News

ഇടുക്കിയിൽ നിരവധിപേർക്ക് ഇരട്ട വോട്ട്…

ഇടുക്കി ഉടുമ്പന്‍ചോല മണ്ഡലത്തില്‍ നിരവധി പേര്‍ക്ക് ഇരട്ടവോട്ടുള്ളതായി റവന്യൂ വകുപ്പ് .ഉടുമ്പൻചോല പഞ്ചായത്തിലെ തോട്ടം തൊഴിലാളികൾക്കാണ് കേരളത്തിലും തമിഴ്നാട്ടിലും വോട്ട് ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത് .174 പേർക്ക് ഇതിനോടകം റവന്യൂ വകുപ്പ് നോട്ടീസ് അയച്ചു. ഇടുക്കിയിലെ അതിർത്തി മേഖലകളിൽ വ്യാപകമായി ഇരട്ട വോട്ടുകളുണ്ടെന്ന ബിജെപി പ്രാദേശിക നേതൃത്വം നൽകിയ പരാതിക്ക് പിന്നാലെയാണ് പരിശോധന നടത്തിയത്.

ഉടുമ്പന്‍ചോല പഞ്ചായത്തിലെ 6 , 12 എന്നീ വാര്‍ഡുകളിലെ 174 പേര്‍ക്കാണ് ഇരട്ട വോട്ടുകളുണ്ടെന്ന് കണ്ടെത്തിയത്. ഉടുമ്പന്‍ചോലയിലെയും തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ കമ്പം മണ്ഡലത്തിലെയും വോട്ടോഴ്‌സ് ലിസ്റ്റുകളിലാണ് ഇവരുടെ പേരുള്ളത്.രണ്ടു വോട്ടേഴ്സ് ലിസ്റ്റിലും പേരുള്ളത് ഒരേ ആളാണോയെന്ന് സ്ഥിരീകരിക്കാൻ അടുത്ത മാസം ഒന്നിന് ഹിയറിങ്ങിന് ഹാജരാകാനാണ് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയത്. രണ്ടിടത്തും വോട്ടുണ്ടെന്ന് കണ്ടെത്തിയാൽ ഒരെണ്ണം റദ്ദാക്കും. ഇടുക്കിയിലെ മറ്റു തോട്ടം മേഖലകളിലും ഇരട്ട വോട്ടുകളുണ്ടോയെന്ന് പരിശോധിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button