തൊട്ടടുത്തിരുന്ന യുവാവ് ആടുജീവിതം സിനിമ ഫോണിൽ പകർത്തുന്നത് കണ്ടു എന്ന ആരോപണവുമായി നടി ആലീസ് ക്രിസ്റ്റി രംഗത്ത്.താനും ഭർത്താവും ചെങ്ങന്നൂരുള്ള തിയേറ്ററിൽ ആടുജീവിതം കാണാൻ പോയപ്പോൾ പുറകിലിരുന്ന ആൾ ചിത്രം ഫോണിൽ പകർത്തിയെന്നാണ് ആലീസ് ആരോപിക്കുന്നത് .തിയേറ്ററുമായി ബന്ധപ്പെട്ട ആളുകൾ തന്നെയാണോ ഇതിനുപിന്നിലെന്ന് തനിക്ക് സംശയമുണ്ടെന്നും, ഇത് സംബന്ധിച്ച് പൊലീസിൽ പരാതിപ്പെട്ടതായും യുവതി പറഞ്ഞു.
സിനിമ തുടങ്ങിയപ്പോൾ മുതൽ തന്റെ തൊട്ടപ്പുറമുള്ള എ വൺ സീറ്റിലിരുന്ന വ്യക്തി ഫോൺ ഓണാക്കി വീഡിയോ എടുക്കാൻ തുടങ്ങി. ഏറെ നേരംകൊണ്ടേ വീഡിയോ എടുക്കുന്നത് മനസിലായപ്പോൾ ഞാൻ അയാളെ നോക്കി. എനിക്ക് മനസിലായിയെന്ന് മനസിലായപ്പോൾ അധികം ആരും ശ്രദ്ധിക്കാത്ത തരത്തിൽ ഫോൺ മാറ്റി പിടിച്ച് വീഡിയോ റെക്കോർഡിങ് തുടങ്ങിഎന്നും ആലീസ് പറഞ്ഞു.ഇതിനെതിരെ തിയേറ്ററിന്റെ ഓഫീസിലുണ്ടായിരുന്ന ഒരാളോട് പരാതിപ്പെട്ടുവെങ്കിലും നടപടി ഒന്നും ഉണ്ടായില്ലെന്നും ആലിസ് വ്യക്തമാക്കി .അതുകൊണ്ട് തന്നെ താൻ തിയേറ്ററിൽ നിന്നും ഇറങ്ങി വീഡിയോ റെക്കോർഡ് ചെയ്ത ആളുടെ വണ്ടിയുടെ നമ്പർ അടക്കം കുറിച്ചെടുത്ത് പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടിട്ടുണ്ട് എന്നും അവർ വ്യക്തമാക്കി .