സംസ്ഥാനത്തിന് കേന്ദ്ര ഫണ്ട് നിഷേധിച്ച വിഷയത്തിൽ പരസ്പരം വാക്പോരുമായി പത്തനംതിട്ട ലോക്സഭാ മണ്ഡലം എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികൾ. കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കിയപ്പോൾ പ്രതികരിക്കാൻ ഒരു യുഡിഎഫ് നേതാവ് ഉണ്ടായിട്ടുണ്ടോ എന്ന തോമസ് ഐസക്കിൻ്റെ സോഷ്യൽ മീഡിയയിലൂടെയുള്ള ചോദ്യത്തിന് കേരളത്തിലെ യുഡിഎഫ് എംപിമാർ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകുന്നതിൻ്റെ ഫോട്ടോ ഇട്ട് ആൻ്റോ ആൻ്റണി മറുപടി നൽകി .ഇതിന് പിന്നാലെ ഈ വിഷയത്തിൽ എൽഡിഎഫും യുഡിഎഫും ഒന്നിച്ച് നിൽക്കുന്നതിന് പകരം തങ്ങൾ വേറെ നിവേദനം കൊടുത്തോളാം എന്ന നിലപാടാണ് യുഡിഎഫിൻ്റേതെന്ന് ആന്റോ ആന്റണിക്ക് മറുപടിയുമായി തോമസ് ഐസക് വീണ്ടുമെത്തി.
നേരത്തെ എസ് എഫ്ഐ വിഷയത്തിലും തോമസ് ഐസക്കും ആന്റോ ആന്റണിയും തമ്മിൽ പരസ്പരം വാക്ക് പോര് നടന്നിട്ടുണ്ടായിരുന്നു .കൂടാതെ സാമ്പത്തിക പ്രതിസന്ധി മൂലം പദ്ധതികൾ മുടങ്ങുമ്പോൾ അത് എൽഡിഎഫിനെതിരായ ജനവികാരമായി തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും എന്നാണ് യുഡിഎഫ് കരുതിയതെന്നും ഇപ്പോൾ യുഡിഎഫ് പ്ലേറ്റ് മാറ്റിയതായും തോമസ് ഐസക് പറഞ്ഞു.