NewsPolitics

രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങി കോൺ​ഗ്രസ്….

ബിജെപി ജനാധിപത്യത്തെ തകര്‍ക്കുന്നുവെന്ന് ആരോപിച്ച് രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങി കോൺ​ഗ്രസ്.എല്ലാ പി.സി.സി. അധ്യക്ഷന്മാര്‍ക്കും സി.എല്‍.പി.നേതാക്കള്‍ക്കും ജനറല്‍ സെക്രട്ടറിമാര്‍ക്കും സംസ്ഥാന ചുമതലക്കാര്‍ക്കും പോഷക സംഘടന ഭാരവാഹികള്‍ക്കും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഇതുസംബന്ധിച്ച സര്‍ക്കുലറയച്ചു. ഇതിന്റെ ഭാഗമായി ഇന്ന് സംസ്ഥാന-ജില്ലാ ആസ്ഥാനങ്ങളില്‍ വന്‍ റാലികളും ഞായറാഴ്ച എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളും മുതിര്‍ന്ന നേതാക്കളും പങ്കെടുക്കുന്ന പ്രകടനവും നടത്തും. പ്രക്ഷോഭം തുടരാനും നിര്‍ദേശമുണ്ട്.

തിരഞ്ഞെടുപ്പിന് മുൻപേ 823.08 കോടി രൂപ ഉടനേ അടയ്ക്കണം എന്നാവശ്യപ്പെട്ട് ആദായനികുതി വകുപ്പ് കോണ്‍ഗ്രസിന് നോട്ടീസ് അയച്ചിരുന്നു .കൂടാതെ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു .ആദായനികുതി വകുപ്പിന്റെ നടപടി ജനാധിപത്യത്തെ തൂക്കിലേറ്റുന്ന നടപടിയാണെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസനും വ്യക്തമാക്കിയിരുന്നു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button