News
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ, മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി ചോദ്യം ചെയ്യാന്‍ ഇഡി തീരുമാനം…………
മറ്റ് പ്രതികൾക്കൊപ്പം കസ്റ്റഡിയിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ചോദ്യം ചെയ്യാൻ ഇഡി തീരുമാനിച്ചു. ഗോവ ആം ആദ്മി അധ്യക്ഷൻ അമിത് പലേക്കർ ഉൾപ്പെടെ രണ്ടുപേരെ ഇഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലിൽ, സംസ്ഥാന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാർട്ടിയുടെ ചെലവുകളുടെ വിശദാംശങ്ങളും ഇഡി ആരാഞ്ഞിരുന്നു.
കഴിഞ്ഞ അഞ്ച് വർഷത്തെ ബാങ്ക് അക്കൗണ്ട് ഇടപാടുകളുടെ വിശദാംശങ്ങൾ നൽകാൻ ഇഡി ആവശ്യപെട്ടു. മദ്യനയ അഴിമതിയിലൂടെ ലഭിച്ച പണം ഗോവയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്ന് ഇഡി കോടതിയിൽ ആരോപിച്ചിരുന്നു.