News
യാത്രക്കാരിയെ മർദിച്ചതിനെ തുടർന്ന് ബസ് കണ്ടക്ടറെ സസ്പെൻഡ് ചെയ്തു..
ബസിനുള്ളിൽ യാത്രക്കാരിയെ മർദിച്ചതിനെ തുടർന്ന് ബസ് കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. ടിക്കറ്റ് എടുക്കുന്നതിനിടെ ബസ് കണ്ടക്ടറും യുവതിയും തമ്മിൽ വാക്കു തർക്കം ഉണ്ടായി. ” ഇതര സംസ്ഥാനക്കാരിയായ യാത്രക്കാരിയും കണ്ടക്ടറും തമ്മിൽ ടിക്കറ്റ് എടുക്കുന്നതോ നൽകുന്നതോ സംബന്ധിച്ചാണ് വാക്ക് തർക്കം ഉണ്ടായത്. തുടർന്ന് കണ്ടക്ടർ യാത്രക്കാരിയെ അടിക്കുകയായിരുന്നു.
ബംഗളൂരുവിൽ ആണ് സംഭവം എന്നൽ സംഭവത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചതോടെ, ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ആണ് നടപടി സ്വീകരിച്ചത്.കോതനൂർ ഡിപ്പോയിലെ കണ്ടക്ടറായ ഹൊന്നപ്പ നാഗപ്പ അഗസർ എന്നയാൾ ഒരു യാത്രക്കാരിയെ മർദ്ദിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.