5 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി – പ്രതി പിടിയിൽ
5 വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയെ പോലീസ് പിടികൂടി .വീടിനടുത്ത് മാതാപിതാക്കൾ നടത്തുന്ന ചായക്കടക്ക് അടുത്തുനിന്നും കുട്ടിയെ കഴിഞ്ഞ ദിവസം കാണാതാവുകയായിരുന്നു .തുടർന്ന് നടത്തിയ തിരച്ചിലിൽ കുട്ടിയുടെ മൃതദേഹം സമീപത്തുള്ള ഫാക്ടറി വളപ്പിൽ നിന്നും കണ്ടെത്തിയിരുന്നു . ഡൽഹിയിലെ ബവാനയിലാണ് സംഭവം നടന്നത് .
പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒരു യുവാവിനൊപ്പം കുട്ടി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ഒപ്പമുണ്ടായിരുന്നത് ഫാക്ടറിയിലെ തൊഴിലാളി ലാഹോർ ആണെന്ന് മനസിലാക്കിയ പോലീസ് പ്രതിയെ പിടിക്കാനായി ചെന്നപ്പോളേക്കുംപ്രതി ബംഗാളിലേക്ക് കടന്നിരുന്നു .തുടർന്ന് പോലീസ് ബംഗാളിലെത്തിയാണ് പ്രതിയെ പിടികൂടിയത് .സംഭവ ദിവസം രാത്രി ഏഴരയോടെ കുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി സമീപത്തെ ഫാക്ടറി വളപ്പിൽ ഉപേക്ഷിച്ചതായി പ്രതി സമ്മതിച്ചു .കൊലപ്പെടുത്താൻ ഉപയോഗിച്ചതെന്നു കരുതപ്പെടുന്ന ബ്ലേഡും ഇഷ്ടികയും പോലീസ് കണ്ടെടുത്തു.