കോണ്‍ഗ്രസിന് കുരുക്ക് – 1700 കോടി രൂപ ഉടൻ അടക്കണം…
കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്. 1700 കോടി രൂപ ഉടൻ അടക്കണമെന്ന് ആവശ്യപ്പെട്ടാണ് ആദായനികുതി വകുപ്പ് നോട്ടീസയച്ചത്. സാമ്പത്തിക വര്‍ഷം 2017-18 മുതല്‍ 2020-21 വരെയുള്ള പിഴയും പലിശയും അടങ്ങുന്നതാണ് തുക.
ഇതേസമയം തന്നെ ആദായ നികുതി വകുപ്പിന്റെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. രേഖകളുടെ പിൻബലമില്ലാത്ത നോട്ടീസാണിതെന്നും ആദായ നികുതി വകുപ്പിന്റെ നടപടി കോടതിയിൽ ചോദ്യം ചെയ്യുമെന്നും കോൺഗ്രസ് പ്രതികരിച്ചു. ആദായനികുതി പുനര്‍നിര്‍ണയത്തിലെ കോണ്‍ഗ്രസ് ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് പുതിയ നടപടി.2017-18 മുതൽ 2020-21 വരെയുള്ള വർഷങ്ങളിലെ നികുതി പുനർ നിർണയിക്കാനുള്ള ആദായ നികുതി വകുപ്പിന്റെ നടപടി ചോദ്യം ചെയ്തുള്ള കോൺഗ്രസിന്റെ ഹർജി ഡൽഹി ഹൈകോടതി വ്യാഴാഴ്ച തള്ളിയിരുന്നു. അതിനു പിന്നാലെയാണ് ആദായ നികുതിവകുപ്പിന്റെ നടപടി.