Uncategorized
സഹനത്തിന്റെ ഓർമക്കായി ഇന്ന് ദുഃഖ വെള്ളി..
യേശുവിന്റെ കുരിശു മരണത്തിന്റെ ഓർമ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു .ഇതിന്റെ ഭാഗമായി ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക പ്രാര്‍ത്ഥന ചടങ്ങുകള്‍ നടക്കും .എറണാകുളം മലയാറ്റൂര്‍ സെന്‍റ് തോമസ് പള്ളിയില്‍ ഭക്തര്‍ പുലര്‍ച്ചെ തന്നെ മലകയറി തുടങ്ങി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത് .കുരിശുമരണത്തിലൂടെ ഈശോ മാനവരാശിക്കു നല്‍കിയ പുതുജീവിതത്തിന്റെ ഒര്‍മയാചരണമാണ് ദുഃഖ വെള്ളി.ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികള്‍ പ്രാര്‍ത്ഥനയിലും പരസ്പര സ്നേഹത്തിലും മുഴുകുന്ന ദിവസമാണ് ഇന്ന്.
ഞാന്‍ നിങ്ങളെ സ്നേഹിച്ചത് പോലെ നിങ്ങളും പരസ്പരം സ്നേഹിയ്ക്കണം എന്ന ക്രിസ്തുവിന്റെ സന്ദേശം പങ്കുവെയ്ക്കാനുള്ള ദിനം കൂടിയാണ് ദുഃഖ വെള്ളി. ലോക ജനതയുടെ രക്ഷയ്ക്കായി ജീവന്‍ നല്‍കിയ കര്‍ത്താവിന്‍റെ സ്നേഹം ഈ ദിനത്തില്‍ സ്മരിയ്ക്കാം .