Uncategorized
ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം…

കോട്ടയം: കളത്തിപ്പടിയിൽ കെ എസ് ആർടിസി ബസ് ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ആലപ്പുഴ സ്വദേശി വിഷ്ണുവാണ് മരിച്ചത്. കോട്ടയം-കുമളി റോഡിൽ ഇന്ന് രാത്രി ഒൻപതിനായിരുന്നു അപകടം നടന്നത് .തിരുവല്ലയിൽ നിന്ന് മധുരയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ഡി.സി സൂപ്പർ ഫാസ്റ്റ് ബസ് ദിശത്തെറ്റി ബൈക്കിൽ ഇടിക്കുകയായിരുന്നു.
കളത്തിപ്പടി ജംങ്ഷനിൽ പ്രവർത്തിക്കുന്ന ബാർബർ ഷോപ്പിൽ ജീവനക്കാരനായിരുന്ന വിഷ്ണു, ജോലി കഴിഞ്ഞ വീട്ടിലേക്ക് മടങ്ങവെയാണ് അപകടം .ഉടൻ തന്നെ കോട്ടയം ഈസ്റ്റ് പൊലീസും മണർകാട് പൊലീസും സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു. മൃതദേഹം കോട്ടയത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.