പാനൂരില്‍ ആര്‍എസ്എസ് നേതാവിന്റെ വീട്ടില്‍നിന്ന് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി…

തലശ്ശേരി: പാനൂരിൽ ആർ.എസ്.എസ്. പ്രവർത്തകൻ്റെ വീട്ടിൽ നിന്നും വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി. കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സെന്റർ പൊയിലൂരിലെ രണ്ട് വീടുകളിൽ നിന്നാണ് വൻ സ്ഫോടക വസ്തു ശേഖരം പിടികൂടിയിരിക്കുന്നത് .ആര്‍എസ്എസ് പ്രാദേശിക നേതാവ് വടക്കേയില്‍ പ്രമോദ്, ഇദ്ദേഹത്തിന്റെ ബന്ധു വടക്കേയില്‍ ശാന്ത എന്നിവരുടെ വീടുകളില്‍ സൂക്ഷിച്ച 7.70 ക്വിന്റലോളം സ്‌ഫോടക വസ്തുക്കളാണ് കൊളവല്ലൂര്‍ പോലിസ് പിടികൂടിയത് .
പ്രമോദ് ഒളിവിലാണെന്നാണ് വിവരം .സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്ന ഒരു വീട്ടിൽ ഇയാളുടെ ഭാര്യയാണ് താമസിച്ചിരുന്നത്. രണ്ടാമത്തെ വീട് അടഞ്ഞു കിടക്കുകയായിരുന്നു.പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊളവല്ലൂർ പൊലീസ് ഇൻസ്‌പെക്ടർ സുമിത് കുമാർ, സബ് ഇൻസ്‌പെക്ടർ കെ.കെ. സോബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത് . പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.