Uncategorized
സ്കൂട്ടർ യാത്രികന് സൂര്യതാപമേറ്റു – കൈ പൊള്ളിയിളകി…
തൃശ്ശൂരിൽ സ്കൂട്ടർ യാത്രികന് സൂര്യതാപമേറ്റു .ചേർപ്പ് സർവ്വീസ് സഹകരണ ബാങ്കിന് മുന്നിൽ വ്യാപാര സ്ഥാപനം നടത്തുന്ന ചാത്തക്കുടം സ്വദേശി രതീഷിനാണ് (46) സൂര്യതാപമേറ്റത്. രതീഷ് പൂച്ചിന്നിപ്പാടം എന്ന സ്ഥലത്തേക്ക് ബൈക്കിൽ സഞ്ചരിക്കവേ ശരീരത്തിൽ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.
ശരീരത്തിൽ അസഹനീയമായ നീറ്റൽ യാത്രയ്‌ക്കിടെ അനുഭവപ്പെട്ടെങ്കിലും രതീഷ് ഇത് കാര്യമാക്കിയില്ല. പിന്നീട് വീട്ടിലെത്തി പരിശോധിച്ചപ്പോൾ കയ്യിലും കാലിലും ചെറിയ കുമിളകൾ പോലെ കാണുകയുണ്ടായി .പിന്നീട് ഇത് കൂടുതൽ വലുതാവുകയായിരുന്നു .തുടർന്ന് ചേർപ്പിലെ സാമൂഹികരോഗ്യ കേന്ദ്രത്തിൽ, ചികിത്സ തേടിയപ്പോഴാണ് സൂര്യതാപമേറ്റതാണെന്ന് അറിഞ്ഞത്.