Uncategorized

പാലക്കാട് സ്ത്രീയുടെ കാൽ കാട്ടുപന്നി കടിച്ച് മുറിച്ചു…

പാലക്കാട് കുഴൽമന്ദത് സ്ത്രീയുടെ കാൽ കാട്ടുപന്നി കടിച്ച് മുറിച്ചു . തത്ത എന്ന സ്ത്രീക്കാണ് കാട്ടുപന്നിയുടെ അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റത് . സ്ത്രീ നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെ വീടിന് പിറകുവശത്ത് കരിയിലകള്‍ അടിച്ചുകൂട്ടുകയായിരുന്നു തത്ത. ഇതിനിടെ കാട്ടുപന്നി ഇവരുടെ മേലേക്ക് ചാടിവീഴുകയായിരുന്നു. കുതറിമാറാൻ ശ്രമിച്ചെങ്കിലും തത്തയുടെ വലതുകാലില്‍ പന്നി കടിച്ചുപിടിച്ചു.

ഏറെ നേരം കടിച്ചുപിടിച്ച ശേഷം മാത്രമാണ് പന്നി തത്തയെ വിട്ടത്. അപ്പോഴേക്ക് കാല്‍മുട്ടിനും കണങ്കാലിനുമിടയിലായി നല്ലതുപോലെ മാംസം നഷ്ടപ്പെട്ടിരുന്നു .തത്തയെ ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത് .പതിവായി കാട്ടുപന്നി ആക്രമണം നടക്കുന്ന പ്രദേശമാണ് ഇത്. പലതവണ ഈ പ്രശ്നമുന്നയിച്ച് പരാതിപ്പെട്ടിട്ടുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല എന്ന് നാട്ടുകാർ പറയുന്നു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button