News
മൻമോഹൻസിംഗിനോട് ബി.ജെ.പി മാപ്പ് പറയണം ……
മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിനോട് ബിജെപി മാപ്പ് പറയണമെന്ന ആവശ്യവുമായി ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. എയര്‍ ഇന്ത്യ-ഇന്ത്യന്‍ എയര്‍ലൈന്‍സ് ലയന കേസില്‍ അന്വേഷണം അവസാനിപ്പിച്ചതിൻ്റെ റിപ്പോര്‍ട്ട് സിബിഐ സമര്‍പ്പിച്ചതിന് പിന്നാലെയാണ് സഞ്ജയ് റാവത്തിന്റെ ആവശ്യം. മന്മോഹന് സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് സിവില്‍ ഏവിയേഷന്‍ മേഖലയില്‍ നടന്ന അഴിമതിയെക്കുറിച്ച് ബിജെപി വലിയ പ്രചാരണം നടത്തിയിരുന്നു. അതിനാല്‍ ബിജെപി മന്മോഹന് സിങ്ങിനോട് മാപ്പ് പറയണമെന്നായിരുന്നു സഞ്ജയ് റാവത്തിൻ്റെ ആവശ്യം.