ടെന്നീസ് താരം സാനിയ മിർസയെ ഹൈദരാബാദിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിപ്പിക്കാൻ നീക്കം.എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിക്കെതിരെയാകും സാനിയ മത്സരിക്കുക.2004 മുതല്‍ അസദുദ്ദീന്‍ ഒവൈസിയുടെ കൈകളിലാണ് ഈ മണ്ഡലം.എന്നാൽ ഇത്തവണ സാനിയയെ ഇറക്കുന്നത് വഴി മണ്ഡലം തിരിച്ചുപിടിക്കാമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്.