News
ഭിക്ഷാടനത്തിനിടയിൽ 202 യാചകരെ പോലീസ് അറസ്റ്റ് ചെയ്തു ……
റമദാൻ മാസത്തിലെ ആദ്യ രണ്ടാഴ്ചക്കിടെ 202 യാചകരെ പിടികൂടി. 112 പുരുഷന്മാരും 90 സ്ത്രീകളുമാണ് അറസ്റ്റിലായിരിക്കുന്നത്. പ്രതികൾക്കുമേൽ 5,000 ദിർഹം പിഴയും മൂന്ന് മാസം വരെ തടവും ലഭിക്കും. കുറഞ്ഞ സമയത്തിൽ കൂടുതൽ പണം സമ്പാദിക്കാനുള്ള ഒരു വഴിയായി ആണ് പലരും റമദാൻ മാസ്ത്തിലെ ഭിക്ഷാടനത്തെ കാണുന്നത്.അറസ്റ്റിലായവരിൽ ഭൂരിഭാഗവും വിസിറ്റ് വിസയുള്ളവരും റമദാനിലെ ചാരിറ്റബിൾ സ്പിരിറ്റ് ചൂഷണം ചെയ്യുന്ന താമസക്കാരുമാണെന്ന് ദുബായ് പോലീസിലെ സസ്‌പെക്ട്സ് ആൻഡ് ക്രിമിനൽ ഫിനോമിന ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ബ്രിഗ് അലി സലേം അൽ ഷംസി പറഞ്ഞു.
ഭിക്ഷാടനത്തിൻ്റെ ഗുരുതരമായ പ്രത്യാഘാതങ്ങൾ, മോഷണം, കവർച്ച തുടങ്ങിയ കുറ്റകൃത്യങ്ങളും നിയമവിരുദ്ധമായ നേട്ടത്തിനായി ദുർബലരായ ഗ്രൂപ്പുകളെ ചൂഷണം ചെയ്യുന്നതും ബ്രിഗ് അൽ ഷംസി എടുത്തുകാണിച്ചു.