ഇതാ എത്തി സമ്പൂർണ്ണ സൂര്യഗ്രഹണം …
സൂര്യഗ്രഹണം ഏപ്രിൽ എട്ടിന് നടക്കാനിരിക്കെ വിമാനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പുമായി യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ. എല്ലാ ആഭ്യന്തര (ഇൻസ്ട്രുമെൻ്റ് ഫ്ലൈറ്റ് നിയമങ്ങൾ) ഐഎഫ്ആർ ഫ്ലൈറ്റുകളും കാലതാമസം, വഴിതിരിച്ചുവിടൽ, ഷെഡ്യൂളിലെ മാറ്റങ്ങൾ എന്നിവയ്ക്കായി തയ്യാറാകണമെന്ന് എഫ്എഎ അറിയിച്ചു. അതേസമയം, ഇന്ത്യയിൽ സൂര്യഗ്രഹണം ദൃശ്യമാകില്ല.ഗ്രഹണ പാതയിലെ എയർ ട്രാഫിക്കിനും എയർപോർട്ടുകൾക്കും ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് എയർമാൻമാരെ അറിയിക്കുക എന്നതാണ് അറിയിപ്പിൻ്റെ ഉദ്ദേശ്യമെന്നും വാർത്താകുറിപ്പിൽ പറയുന്നു. ഗ്രേറ്റ് നോർത്ത് അമേരിക്കൻ സൂര്യഗ്രഹണം എന്നാണ് നാസ വിശേഷിപ്പിച്ചത്. ഏപ്രിൽ 8 സൂര്യഗ്രഹണം യുണൈറ്റഡ് സ്റ്റേറ്റ്സ്, മെക്സിക്കോ, കാനഡ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ ദൃശ്യമാകും. ഗ്രഹണം വടക്കേ അമേരിക്ക കടക്കുമെന്നും വിമാന ഗതാഗതത്തെ ബാധിക്കുമെന്നും എഫ്എഎ അറിയിച്ചു.