ആടുജീവിതം ഫോണിൽ പകർത്തി പരാതിയുമായി നടി….
ആടുജീവിതം തിയേറ്ററുകളിൽ നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുമ്പോൾ ചിത്രം ഫോണിൽ പകർത്തിയ യുവാവിനെതിരെ പരാതിയുമായി സീരിയൽ നടിയും യൂട്യൂബറുമായ ആലീസ് ക്രിസ്റ്റി. നദിയും ഭർത്താവും ചെങ്ങന്നൂരുള്ള തിയേറ്ററിൽ ആടുജീവിതം കാണാൻ പോയപ്പോൾ പുറകിലിരുന്ന ആൾ ചിത്രം മൊബൈൽ ഫോണിൽ പകർത്തിയെന്നും, ഉടൻ തന്നെ തിയേറ്ററുടമകളോട് പരാതിപ്പെട്ടിട്ടും പ്രത്യേകിച്ച് ഗുണമൊന്നും ഇല്ലാത്തതുകൊണ്ട് പോലീസിൽ പരാതിപ്പെട്ടതായും ആലീസ് ക്രിസ്റ്റി പറയുന്നു. തിയേറ്ററുമായി ബന്ധപ്പെട്ട ആളുകൾ തന്നെയാണോ ഇതിനുപിന്നിലെന്ന് തനിക്ക് സംശയമുണ്ടെന്നും ആലീസ് ക്രിസ്റ്റി പറയുന്നു.
“സിനിമ തുടങ്ങിയപ്പോൾ മുതൽ എന്റെ തൊട്ടപ്പുറമുള്ള എ വൺ സീറ്റിലിരുന്ന വ്യക്തി ഫോൺ ഓണാക്കി വീഡിയോ എടുക്കാൻ തുടങ്ങി. ഏറെ നേരം വീഡിയോ എടുക്കുന്നത് മനസിലായപ്പോൾ ഞാൻ അയാളെ നോക്കി. എനിക്ക് മനസിലായിയെന്ന് മനസിലായപ്പോൾ അധികം ആരും ശ്രദ്ധിക്കാത്ത തരത്തിൽ ഫോൺ മാറ്റി പിടിച്ച് വീഡിയോ റെക്കോർഡിങ് തുടങ്ങി. കുറച്ച് നേരം ശ്രദ്ധിച്ചപ്പോൾ എനിക്ക് മനസിലായി പുള്ളി വീഡിയോ റെക്കോർഡ് ചെയ്യുകയാണെന്ന്.കാരണം പുതിയ സിനിമയുടെ തിയേറ്റർ പ്രിന്റ് ഇറങ്ങിയാൽ ആളുകൾ തിയേറ്ററിലേക്ക് വരാതെയാകും. അത്രത്തോളം സീരിയസായി ഞാൻ കാര്യം അവതരിപ്പിച്ചിട്ടും തിയേറ്ററിന്റെ ബന്ധപ്പെട്ട ആളുകൾ ആരും തന്നെ അയാളുടെ പ്രവൃത്തിയെ ചോദ്യം ചെയ്യാൻ വന്നില്ല. ആ തിയേറ്ററുമായി ബന്ധപ്പെട്ടയാളുകളും കൂടി അറിഞ്ഞുകൊണ്ടാണോ അയാൾ സിനിമ മുഴുവൻ ഫോണിൽ പകർത്തിയതെന്നുപോലും ഞാൻ സംശയിച്ചു. കാരണം സിനിമ കഴിഞ്ഞ് ഇറങ്ങിയശേഷം വീണ്ടും ഞാൻ തിയേറ്ററുമായി ബന്ധപ്പെട്ടയാളെ ചെന്ന് കണ്ട് സംസാരിച്ചപ്പോൾ യാതൊരു ഭാവവ്യത്യാസമോ ഒന്നും തന്നെ ഉണ്ടായില്ല.